കൊവിഡ് വ്യാപനം: സമരങ്ങള്‍ വിലക്കി കര്‍ണാടക

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-03-30 01:26 GMT

ബംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ എല്ലാത്തരം പ്രതിഷേധങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി യദ്യൂയൂരപ്പ. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കാനും തയ്യാറാവണം. മാസ്‌ക് ധരിക്കാത്താവര്‍ക്കെതിരേ നാളെ മുതല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിപറഞ്ഞു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗളൂരുവില്‍ കൊവിഡ് കേസുകള്‍ അപകടകരമായ തോതില്‍ ഉയരുകയാണ്. ഇത് ആശങ്കാജനകമാണ്. ദിവസേന ശരാശരി ആയിരത്തിലേറെ കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 16,921പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത പരിശോധന കൂടുതല്‍ ശക്തമാക്കും. രോഗവ്യാപനം കുറയ്ക്കുന്നതിനായി ആള്‍ക്കൂട്ടം ഒഴിവാക്കാനും മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2792 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 പേരാണ് ഇന്ന് മരിച്ചത്. 1964 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,89,804 ആയി. ആകെ രോഗമുക്തരുടെ 9,53,416. സംസ്ഥാനത്ത് 12,520 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

Tags:    

Similar News