കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ മകനും സീറ്റ്

Update: 2023-03-25 05:11 GMT

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വരുണയില്‍ നിന്നും പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ കനകപുരയില്‍ നിന്നും ജനവിധി തേടും. ഇതിനുപുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്കിന്റെയും പേരും പട്ടികയിലുണ്ട്. ചിതാപൂരില്‍ നിന്നാണ് അദ്ദേഹം മല്‍സരിത്തു. എംബി പാട്ടീല്‍ ബബലേശ്വറില്‍ നിന്നും ഗാന്ധിനഗറില്‍ നിന്ന് ദിനേഷ് ഗുണ്ടുറാവുവും രാജാജിനഗറില്‍ നിന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍സി പുട്ടണയും ദേവനഹള്ളിയില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി കെഎച്ച് മുനിയപ്പയും ജനവിധി തേടും. കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മാര്‍ച്ച് ഒമ്പതിന് കമ്മിഷന്റെ ഒരു സംഘം സംസ്ഥാനം സന്ദര്‍ശിച്ചിച്ചിരുന്നു.





 





Tags:    

Similar News