കരിപ്പൂര്‍ വിമാനദുരന്തം: ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് പോലിസ്

Update: 2020-08-10 05:30 GMT

മലപ്പുറം: കരിപ്പൂര്‍ വിമാനദുരത്തിനു കാരണം ലാന്‍ഡിങ് ഗ് സമയത്തെ അശ്രദ്ധയാണെന്നു പോലിസിന്റെ പ്രാഥമിക നിഗമനം. കരിപ്പൂര്‍ പോലിസ് മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് സമര്‍പ്പിച്ച പ്രാഥമിക റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ അശ്രദ്ധമായി അപകടമുണ്ടാക്കിയതിനു ഐപിസി എയര്‍ ക്രാഫ്റ്റ് ആക്റ്റിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അപകട സമയം സ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഎസ്എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയതെന്നാണു റിപോര്‍ട്ടിലുള്ളത്.

    കരിപ്പൂര്‍ വിമാന ദുരന്തത്തെ കുറിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു പുറമെ പോലിസും അന്വേഷണം നടത്തുന്നുണ്ട്. അഡീഷനല്‍ എസ്പി ജി ബാബുവിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈഎസ് പി കെ ഹരിദാസന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്. ദുരന്തത്തിന്റെ കാരണവും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളും പോലിസ് അന്വേഷിക്കും. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പോലിസിന്റെ അന്വേഷണ റിപോര്‍ട്ട് ആവശ്യമാണ്.

Karipur plane crash: Police says error during landing time





Tags:    

Similar News