കരിപ്പൂര്‍ വിമാനദുരന്തം: ചികില്‍സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

Update: 2020-08-17 04:10 GMT

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു യാത്രക്കാരന്‍ കൂടി മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷ(67)നാണു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇക്കഴിഞ്ഞ ആഗസ്ത് ഏഴിനാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബയ്-കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നു നിയന്ത്രണം വിട്ട് കോംപൗണ്ട് വാളിലിടിച്ച് അപകടമുണ്ടായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നു.





Tags: