കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ടി പി കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് ഹാജരാവില്ല

Update: 2021-07-12 04:59 GMT
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാവില്ല. ചോദ്യം ചെയ്യലിന് നാളെ ഹാജരാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വര്‍ണക്കടത്തിന് ഷാഫിയുടെ സഹായം ലഭിച്ചെന്ന അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാര്‍ജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.

    എന്നാല്‍ മുഹമ്മദ് ഷാഫി ഇക്കാര്യം നിഷേധിക്കുകയാണ്. അര്‍ജുന്‍ ആയങ്കിയെ ഫേസ്ബുക്കിലൂടെ മാത്രമാണ് പരിചയമെന്നും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. വീട്ടില്‍ നിന്നു പിടിച്ചെടുത്തത് സഹോദരിയുടെ ലാപ്‌ടോപ്പാണെന്നും മുഹമ്മദ് ഷാഫി പറയുന്നു. നേരത്തേ ഷാഫിയുടെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.

Karipur gold smuggling case: TP case accused Mohammad Shafi will not appear today

Tags:    

Similar News