കരിപ്പൂരിലെ സ്വര്‍ണം തട്ടിയെടുക്കല്‍ കേസ്: സിഐടിയു മുന്‍ ജില്ലാ നേതാവടക്കം അഞ്ചുപേര്‍ റിമാന്റില്‍

Update: 2022-08-10 15:00 GMT

പരപ്പനങ്ങാടി: കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ സിഐടിയു മുന്‍ ജില്ലാ നേതാവടക്കം അഞ്ചുപേരെ റിമാന്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കരിപ്പൂര്‍ വിമാനമാര്‍ഗമെത്തിയ സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ കരിപ്പൂര്‍ സിഐ ഷിബുവിന്റെ നേതൃത്വത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി സിപിഎം മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും മല്‍സ്യത്തൊഴിലാളി സിഐടിയു മുന്‍ ജില്ലാ നേതാവുമായ കുഞ്ഞികണ്ണന്റെ പുരയ്ക്കല്‍ മൊയ്തീന്‍ കോയ, പുതിയന്റെകത്ത് നിറമരുതൂര്‍ സ്വദേശി ഷുഹൈല്‍ എന്ന ഷാജി, പരപ്പനങ്ങാടി പള്ളിച്ചന്റെപുരക്കല്‍ അബ്ദുല്‍ റൗഫ്, പള്ളിച്ചന്റെപുരയ്ക്കല്‍ മുഹമ്മദ് ഹനീസ്, നിറമരുതൂര്‍ കാവീട്ടില്‍ മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാത്രിയോടെ ഇവരെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു.

സ്വര്‍ണം കടത്താന്‍ വന്ന മഹേഷാണ് ബാക്കിയുള്ളവര്‍ക്ക് വിവരം നല്‍കി തട്ടിയെടുക്കല്‍ നാടകത്തിന് കളമൊരുക്കിയത്. റിമാന്റിലായ പ്രതികള്‍ ഭൂരിഭാഗവും സിപിഎം അനുഭാവികളാണ്. ഇതില്‍ കോയ നേരത്തെ പാര്‍ട്ടി സമ്മേളനത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നേതൃസ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.

Tags:    

Similar News