'വീട്ടിലേക്ക് മടങ്ങുന്നു'; നൊമ്പരമായി ഷറഫുദ്ദീന്റെ അവസാന സെല്‍ഫി

ഭാര്യയെയും ബേബി ഹോസ്പിറ്റലില്‍ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

Update: 2020-08-07 18:46 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനപാകടത്തില്‍ മരണപ്പെട്ട ഷറഫുദ്ദീന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് നൊമ്പരമായി. ഭാര്യയുടേയും കുട്ടിയുടേയും കൂടെയുള്ള സെല്‍ഫിയാണ് 'വീട്ടിലേക്ക് മടങ്ങുന്നു' എന്ന കാപ്ഷനോടെ ഷറഫുദ്ദീന്‍ അവസാനമായി പങ്കുവച്ചിരിക്കുന്നത്.

വിമാനാപകടത്തില്‍പ്പെട്ട കുന്ദമംഗലം പിലാശ്ശേരി സ്വദേശിയായ ഷറഫുദ്ദീനെ (35) ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണപ്പെട്ടുവെന്ന വിവരമാണ് പിന്നാലെ വന്നത്. ഭാര്യയെയും ബേബി ഹോസ്പിറ്റലില്‍ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.