പൗരത്വ നിയമത്തെ പിന്തുണച്ച് ബിജെപി റാലി; കടകളടച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ് നോട്ടിസ്

സബ് ഇന്‍സ്‌പെക്ടര്‍ ഒപ്പുവച്ച നോട്ടീസാണ് പ്രദേശത്തെ കടയുടമകള്‍ക്ക് നല്‍കിയത്.

Update: 2020-02-05 12:31 GMT

തൊടുപുഴ: വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നടത്തുന്ന റാലിയും പൊതുസമ്മേളനവും ബഹിഷ്‌ക്കരിച്ച് കടകള്‍ അടക്കയ്ക്കരുതെന്നും അടച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും താക്കീത് ചെയ്ത് കടയുടമകള്‍ക്ക് പോലിസ് നോട്ടീസ്. ഇടുക്കി കരിമണ്ണൂര്‍ പോലിസാണ് കടയുടമകള്‍ക്ക് നോട്ടീസ്് നല്‍കിയത്. സബ് ഇന്‍സ്‌പെക്ടര്‍ ഒപ്പുവച്ച നോട്ടീസാണ് പ്രദേശത്തെ കടയുടമകള്‍ക്ക് നല്‍കിയത്.

'5ാം തിയ്യതി കരിമണ്ണൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി എന്ന സംഘടന പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള പ്രകടനവും പൊതു സമ്മേളനവും നടത്തുന്നതായി അറിയുന്നു. ആയതിനോടനുബന്ധിച്ച് മൂന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തരുതെന്നും വര്‍ഗീയ പരമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുരുതെന്നും അല്ലാത്ത പക്ഷം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നു'മാണ് ബുധനാഴ്ച നല്‍കിയ നോട്ടീസിലുള്ളത്. നോട്ടിസ് വിവാദമായതോടെ കൊടുത്തതെല്ലാം പോലിസ് തിരിച്ചുവാങ്ങി തടിതപ്പി.

Tags: