സിഐ ചമഞ്ഞ് ഹോട്ടലില്‍ മുറിയെടുത്ത കരാട്ടെ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Update: 2024-10-12 12:05 GMT

ഇടുക്കി: സ്‌കൂളുകളില്‍ കരാട്ടെ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രവര്‍ത്തകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍ എന്ന സണ്ണി(51)യെയാണ് കട്ടപ്പന പോലിസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി കരാട്ടെ ക്ലാസിനെന്ന പേരില്‍ ലോഡ്ജില്‍ മുറിയെടുത്തപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.

കട്ടപ്പന സിഐയാണെന്നാണ് ഇയാള്‍ ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍, സ്റ്റേഷനു സമീപമുള്ള ലോഡ്ജിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയാണ് പോലിസില്‍ വിവരം അറിയിച്ചത്.

Tags: