'പഠിക്കേണ്ടത് തന്നെയാണ് സിലബസില്‍ ഉള്ളത്'; കാവിവല്‍കരണം എന്ന ആരോപണം തെറ്റെന്ന് കണ്ണൂര്‍ വി സി

Update: 2021-09-10 10:25 GMT

കണ്ണൂര്‍: പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ്. പഠിക്കേണ്ടത് തന്നേയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കാവിവല്‍കരണം എന്ന ആരോപണം തെറ്റാണെന്നും വി സി കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഒരു അധ്യാപകന്‍ എന്ന നിലയില്‍ ഈ സിലബസ് കാണുമ്പോള്‍ സിലബസില്‍ ചില പോരായ്മകള്‍ കാണാം. സിലബസില്‍ കുറച്ച് കൂടി വിശദീകരണത്തിന്റെ ആവശ്യമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രം പറയുമ്പോള്‍ ഗാന്ധിയും നെഹ്‌റുവും ഒരു വശത്തും സവര്‍ക്കര്‍ മറ്റൊരു വശത്തും പറയുമ്പോള്‍ കുറേ പേര്‍ വിട്ടുപോകുന്നുണ്ട്. അവരെ കൂടി ചേര്‍ക്കണം. കുറച്ച് അധ്യാപകര്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന സിലബസില്‍ പോരായ്മകള്‍ ഉണ്ടാവും. ആ പോരായ്മകള്‍ പരിശോധിച്ച് തിരുത്തല്‍ വരുത്തും. സിലബസ് വിവാദമായ സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശക്ക് പുറത്തുള്ള രണ്ട് പേരടുങ്ങുന്ന എക്‌സ്റ്റേണല്‍ കമ്മിറ്റിയെ നിയമിക്കാനും സിലബസ് പഠിക്കാനും തീരുമാനിച്ചിട്ടുണെന്ന് വി സി വ്യക്തമാക്കി. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ സിലബസില്‍ മാറ്റം വരുത്തുമെന്നും വി സി വ്യക്തമാക്കി.

'സവര്‍ക്കറെ വായിക്കാന്‍ പാഠില്ല എന്ന് പറയുന്നത് ഒരു അക്കദമിക് ആര്‍ഗ്യുമെന്റ് ആയിരിക്കില്ല. ജെഎന്‍യു, ഡല്‍ഹി യൂനിവേഴ്‌സിറ്റികളില്‍ സവര്‍ക്കറുടെ ടെക്‌സ്റ്റ് സിലബസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വി സി പറഞ്ഞു.

Tags:    

Similar News