കൊവിഡ് സെന്ററില്‍ കഞ്ചാവും മദ്യവും; വീഡിയോ വൈറല്‍

Update: 2021-03-31 05:38 GMT

മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് സെന്ററില്‍ കഞ്ചാവും മദ്യവും വിളമ്പുന്ന വീഡിയോ വൈറലായി. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് കൊവിഡ് സെന്ററിലെ അവസ്ഥ ചൂണ്ടിക്കാട്ടി വീഡിയോ പ്രചരിച്ചത്. കൊവിഡ് സെന്ററിലെ ജീവനക്കാര്‍ ഉള്‍പ്പടെ മദ്യ സല്‍ക്കാരം നടത്തുന്നതാണ് വീഡിയോ.

മുംബൈ കല്ല്യാണിലെ കൊവിഡ് സെന്ററിലാണ് സംഭവം. കൊവിഡ് സെന്ററിലെ ജീവനക്കാര്‍ ഉള്‍പ്പടെ നാല് പേര്‍ ഇരുന്ന മദ്യപിക്കുന്നതും കഞ്ചാവ് വലിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. സവല്‍റാം സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഒരുക്കിയ കൊവിഡ് സെന്ററിലാണ് മദ്യസല്‍ക്കാരം നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു.


Tags:    

Similar News