കളമശ്ശേരി സ്‌ഫോടന പരമ്പര: ചികില്‍സയിലുള്ളത് 17 പേരെന്ന് ആരോഗ്യമന്ത്രി

Update: 2023-10-30 06:18 GMT

കൊച്ചി: കളമശ്ശേരി സ്‌ഫോടന പരമ്പരയില്‍ പരിക്കേറ്റ വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നും രണ്ടുപേര്‍ വെന്റിലേറ്ററിലാണെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ട 12 കാരി ലിബിനയുടെ മാതാവും സഹോദരനും ഗുരുതരാവസ്ഥയിലാണ്. സഹോദരന് 60 ശതമാനവും മാതാവിന് 50 ശതമാനവും പൊള്ളലേറ്റതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡെന്നും മന്ത്രി പറഞ്ഞു.


Tags:    

Similar News