കെ റെയിലിനെതിരായ സമരം കുടുംബങ്ങളെ തകര്‍ക്കുന്നു: കെ സുധാകരന്‍

Update: 2022-03-20 07:43 GMT

കോഴിക്കോട്: കെ റെയിലിനെതിരായ സമരം കുടുംബങ്ങളെ തകര്‍ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്ത്രീകളടക്കമുള്ള വരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഈ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണ്. ഇടതുപക്ഷത്തോട് കടുത്ത എതിര്‍പ്പാണ് സമരക്കാര്‍ കാണിക്കുന്നത്. കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന കെ സുധാകരന്‍.

അതിനിടെ, കെ റെയിലിന് ബദലായി ഫ്‌ളൈ ഇന്‍ കേരള എന്ന നിര്‍ദേശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വീസാണ് കോണ്‍ഗ്രസിന്റെ പുതിയ നിര്‍ദ്ദേശം. കാസര്‍കോട് നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുറത്ത് എത്താം. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിര്‍ദേശിച്ചിരിക്കുകയാണ് കെ സുധാകരന്‍. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.

Tags: