യൂനിഫോം തീരുമാനിക്കുമ്പോള്‍ ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ പാലിക്കണം; ഗവര്‍ണര്‍ ആര്‍എസ്എസ് ശൈലിയിലേക്ക് പൂര്‍ണമായും മാറിയെന്ന് കെ മുരളീധരന്‍

Update: 2022-02-12 14:57 GMT

തിരുവനന്തപുരം: ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ഗവര്‍ണര്‍ ആര്‍എസ്എസ് ശൈലിയിലേക്ക് പൂര്‍ണമായും മാറിയെന്ന് കെ മുരളീധരന്‍ തുറന്നടിച്ചു. 'ചില ഉന്നത സ്ഥാനങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു. അതിന് വേണ്ടി ഇത്രയും ചീപ്പാവരത്'. മുരളീധരന്‍ പറഞ്ഞു.

'ദൈവം സൗന്ദര്യം കൊടുത്തെന്ന് കരുതി എല്ലാവരും വസ്ത്രം ഇല്ലാതെ നടക്കണോ? അതൊക്കെ ഒരു ഗവര്‍ണര്‍ പറയുമ്പോള്‍ അത് എന്ത് മാത്രം ചീപ്പാണ്. ബംഗാള്‍ ഗവര്‍ണറെ കവച്ചുവച്ചിരിക്കുന്ന കേരള ഗവര്‍ണര്‍. അദ്ദേഹം പറഞ്ഞത് വിദ്യാലയങ്ങളിലെ യൂനിഫോം അംഗീകരിച്ച് കൊണ്ട് അവിടെ പഠിക്കണം. അതല്ലെങ്കില്‍ വേറെ വിദ്യാലയങ്ങളില്‍ പോവാം എന്നാണ്. പക്ഷെ, എങ്ങിനേയാണ് യൂനിഫോം തീരുമാനിക്കുന്നത്. ഒരു യൂനിഫോം തീരുമാനിക്കുമ്പോഴും നമ്മുടെ ഭരണഘടനയില്‍ നല്‍കിയ സംരക്ഷണങ്ങള്‍ പാലിക്കപ്പെടണം. മതപരമായിട്ടുള്ള വിശ്വാസങ്ങള്‍ പരിപാലിച്ചുകൊണ്ടാവണം യൂനിഫോം കോഡ് തീരുമാനിക്കാന്‍. ഇവിടെ അത് പരസ്യമായി വയലേറ്റ് ചെയ്തു. അത് വയലേറ്റ് ചെയ്യുമ്പോള്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാനുള്ള അവസനം നിഷേധിക്കുകയാണ്. യൂനിഫോം തീരുമാനിക്കുന്ന വിദ്യാലയം ഇന്ത്യയിലല്ലേ?. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ അവിടെ പാലിക്കണ്ടേ?. കെ മുരളീധരന്‍ ചോദിച്ചു. അതിനെ ന്യായീകരിക്കുകയാണ് ഒരു ഗവര്‍ണര്‍, സൗന്ദര്യം ഉള്ള എല്ലാവരും തുറന്ന് കാണിക്കുകയാണോ?. ദൈവം സൗന്ദര്യം കൊടുത്തു എന്ന് വച്ച് എല്ലാവരും വസ്ത്രം ഇല്ലാതെ നടക്കാണോ?. ഗവര്‍ണര്‍ ആര്‍എസ്എസ് ശൈലിയിലേക്ക് പൂര്‍ണമായും മാറി. ചില ഉന്നത സ്ഥാനങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു. അതിന് വേണ്ടി ഇത്രയും ചീപ്പാവരതും. പ്രവാചകനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഒരു ഗവര്‍ണര്‍ പ്രസ്താവന നടത്തുന്നത് ചീപ്പാണ്. ഒരു മാനേജ്‌മെന്റിന് എന്തും ചെയ്യാനുള്ള അവകാശം കൊടുക്കാന്‍ പാടില്ല. കേന്ദ്രത്തിനെ തൃപ്തിപ്പെടുത്താനും കൂടുതല്‍ സ്ഥാനമാനങ്ങള്‍ വേണ്ടി ഗവര്‍ണര്‍ ഇത്രയും തരംതാഴരുത്. ഗവര്‍ണര്‍ക്കെതിരേ പ്രതികരിക്കേണ്ടി വരും. ഗവര്‍ണര്‍ക്കെതിരേ ശക്തമായ സമരങ്ങള്‍ക്ക് യുഡിഎഫിനെ തള്ളി വിടരുത്. അത്രമാത്രമാണ് ഗവര്‍ണറോട് പറയാനുള്ളത്'. കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: