'രമ വിധവയായിപ്പോയത് അവരുടെ വിധി, ഞങ്ങള്‍ ഉത്തരവാദികളല്ല'; അധിക്ഷേപ പ്രസംഗവുമായി എം.എം മണി

'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'

Update: 2022-07-14 14:56 GMT

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പിണറായി വിജയനും എതിരെ കടുത്ത വിമർശനം ഉന്നയിച്ച വടകര എംഎൽഎ കെ കെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗവുമായി എം എം മണി നിയമസഭയിൽ. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം.

ഇതിനെതിരേ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം എത്തിയതോടെ സഭയിൽ പ്രതിപക്ഷ ബഹളം നടന്നു. തോന്ന്യവാസം പറയരുതെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എം എം മണി മാപ്പ് പറയണമെന്നും പറഞ്ഞ് പ്രതിപക്ഷം നടുക്കളത്തിൽ ഇറങ്ങി. ഇതോടെ സഭാനടപടികൾ നിർത്തിവെച്ചെങ്കിലും 10 മിനിട്ടിന് ശേഷം പുനരാരംഭിച്ചു.