കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്; രാജസ്ഥാനില്‍ നിന്ന് മല്‍സരിക്കും

ഇന്ന് വൈകിട്ടാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗ് മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും.

Update: 2020-03-12 16:02 GMT

ന്യൂഡല്‍ഹി: കെ സി വേണുഗോപാല്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. രാജസ്ഥാനില്‍ നിന്നാണ് വേണുഗോപാല്‍ മത്സരിക്കുക. നിലവില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. വേണുഗോപാലിന് പകരം സച്ചിന്‍ പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയായേക്കുമെന്ന് സൂചനയുണ്ട്.



 ഇന്ന് വൈകിട്ടാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗ് മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും. ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനവും നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.

Tags: