പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ലോക്ക് ഡൗണില്ല; ജൂനിയര്‍ ഫ്രന്റ്സ് ഓണ്‍ലൈന്‍ ഈദ് നൈറ്റ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: ആഘോഷങ്ങള്‍ ജാഗ്രതയോടെ എന്ന മുദ്രാവാക്യമുയര്‍ത്തി ചെറിയ പെരുന്നാള്‍ ദിനത്തില്‍ ജൂനിയര്‍ ഫ്രന്റ്സ് സംസ്ഥാന കമ്മിറ്റി സെലിബ്രേറ്റ് ഈദ് ഓണ്‍ലൈന്‍ ഈദ് നൈറ്റ് സംഘടിപ്പിക്കുന്നു. ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രോഗ്രാം പെരുന്നാള്‍ ദിനത്തില്‍ വൈകീട്ട് 7.30നു ആരംഭിക്കും. ജൂനിയര്‍ ഫ്രന്റ്സ് കേരള എന്ന Youtube ചാനല്‍, Facebook പേജ് എന്നിവ ഉപയോഗിച്ച് പ്രീമിയര്‍ ആയിട്ടായിരിക്കും പരിപാടി അരങ്ങേറുക.
പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകന് ഫൈസല്‍ ഏളേറ്റില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായികയും ജയ്ഹിന്ദ് ടിവി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വിന്നറുമായ സജ്ന തിരുവമ്പാടി ജൂനിയര്‍ ഫ്രന്റ്സ് തീം സോങ് റിലീസ് ചെയ്യും. മിഷാല്‍ നിലമ്പൂര്‍, അസിന് വെള്ളില, ഫാത്തിമ അന്‍ഷി, വിടല്‍ കെ മൊയ്തു, അബ്ദുറഹ്മാന് ബാഖവി എന്നിവര്‍ പങ്കെടുക്കും.
പാട്ടുകള്‍, കഥകള്‍, ആര്‍ട്ട്, കാലിഗ്രഫി തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും. ജൂനിയര്‍ ഫ്രന്റ്സ് വിദ്യാര്‍ഥികളും കലാസംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈദ് നൈറ്റ് ജൂനിയര്‍ ഫ്രന്റ്സിനൊപ്പം വര്‍ണാഭമാക്കാന്‍ ഏവരും പങ്കാളികളാവണമെന്ന് ജൂനിയര്‍ ഫ്രന്റ്സ് സംസ്ഥാനകമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.