ജൂലിയാന്‍ അല്‍വാരസിന് ഹാട്രിക്ക്; അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയില്‍ വിജയവഴിയില്‍
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയവഴിയില്‍. റയോ വാല്‍ക്കാനോയ്‌ക്കെതിരായ മല്‍സരത്തില്‍ 3-2ന്റെ ജയമാണ് അത്‌ലറ്റിക്കോ നേടിയത്. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസ് മല്‍സര്ത്തില്‍ ഹാട്രിക്ക് നേടി. 15, 80,88 മിനിറ്റുകളിലാണ് അല്‍വാരസിന്റെ ഗോളുകള്‍. ഒരു തവണ പിന്നില്‍ പോയതിന് ശേഷമാണ് അത്‌ലറ്റിക്കോ അല്‍വാരസിലൂടെ രണ്ടുഗോള്‍ തിരിച്ചടിച്ചു ലീഡെടുത്തത്. ലീഗില്‍ അത്‌ലറ്റിക്കോ ഒമ്പതാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡാണ് ഒന്നാമത്. ബാഴ്‌സ രണ്ടാമത് നില്‍ക്കുന്നു.