മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും നിരോധിക്കണമെന്ന് അറബ് ലീഗ്: അഭ്യര്‍ഥന തള്ളി ജോര്‍ദാന്‍

മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും ജോര്‍ദാനില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അറബ് ലീഗിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ കത്ത് കൈമാറുകയായിരുന്നുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു

Update: 2019-03-22 11:33 GMT

അമ്മാന്‍: മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും നിരോധിക്കണമെന്നും ഇവയെ 'ഭീകര സംഘടനകളായി' മുദ്ര കുത്തണമെന്നുമുള്ള അറബ് ലീഗ് ആഭ്യര്‍ഥന ജോര്‍ദാന്‍ തള്ളിയതായി ശഹാബ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും ജോര്‍ദാനില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അറബ് ലീഗിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ കത്ത് കൈമാറുകയായിരുന്നുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു. തുണീസ്യയുടെ തലസ്ഥാനമായ തുണീസില്‍ ഈ മാസം ആദ്യത്തില്‍ നടന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിക്കു തൊട്ടുമുമ്പാണ് രണ്ടു അറബ് രാജ്യങ്ങളുടെ മുന്‍കൈയ്യില്‍ ഈ രഹസ്യാഭ്യര്‍ഥന നടത്തിയത്.

ജോര്‍ദാന്‍ ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് രാജ്യത്തെ ജനറല്‍ ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റിന്റെ അഭിപ്രായം തേടി. ഇത്തരമൊരു നടപടയില്‍ രാജ്യത്തിന് താല്‍പര്യമില്ലൈന്നും മുസ്‌ലിം ബ്രദര്‍ഹുഡിനെതിരായ ചില രാജ്യങ്ങള്‍ നടത്തുന്ന അടിച്ചമര്‍ത്തല്‍ നടപടികളുടെ ഫലമാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നതെന്നും ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റ് നല്‍കിയ മറുപടിയില്‍ പറയുന്നു.

Tags:    

Similar News