ബുള്‍ഡോസര്‍ രാജിനും പ്രവാചക നിന്ദയ്ക്കുമെതിരേ യുപി ഭവനുമുന്നില്‍ സംയുക്ത പ്രതിഷേധം; 100ഓളം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

കാംപസ് ഫ്രണ്ട്, എംഎസ്എഫ്, എസ്ഐഒ, ഫ്രറ്റേർണിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Update: 2022-06-13 16:49 GMT

ന്യൂഡൽഹി: ഡൽഹിയിലെ യുപി ഭവനിൽ സമരം ചെയ്യാനെത്തിയ വിദ്യാർഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. കാംപസ് ഫ്രണ്ട്, എംഎസ്എഫ്, എസ്ഐഒ, ഫ്രറ്റേർണിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ നൂറിലധികം വിദ്യാർഥികളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പാർലിമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

യുപിയിലെ പ്രയാഗ്‌രാജിൽ ഫ്രറ്റേർണിറ്റി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീട് തകർക്കുകയും പിതാവ് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രവാചക നിന്ദയ്ക്കെതിരേ പ്രയാ​ഗ് രാജിൽ പ്രതിഷേധത്തിന് ജാവേദ് മുഹമ്മദ് നേതൃത്വം നൽകിയിരുന്നെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.