ഇസ്രായേല്‍ നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ സംയുക്ത വേദി

'ശത്രുവിനെ നേരിടാന്‍ തങ്ങളും ഹമാസും തുടര്‍ച്ചയായ സഖ്യത്തിലാണ്. എല്ലാ ചെറുത്തുനില്‍പ്പ് ശക്തികളുമായും ഒരുമിച്ച് അധിനിവേശത്തിനെതിരെ പോരാടുന്നതില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി തുടരും'-ഫലസ്തീനിലെ ഇസ്‌ലാമിക് ജിഹാദ് തലവന്‍ സിയാദ് നഖലെ പ്രസ്താവനയില്‍ അറിയിച്ചു.

Update: 2022-08-08 03:36 GMT

ഗസാ സിറ്റി: ഗസയില്‍ ഇസ്രായേല്‍ അഴിച്ചുവിട്ട നിഷ്ഠൂരമായ ആക്രമണങ്ങളെ ഒന്നിച്ച് നേരിടുമെന്ന് ഫലസ്തീന്‍ പോരാട്ട സംഘടനങ്ങളുടെ സംയുക്ത വേദി. 'ഇസ്രായേല്‍ ആക്രമണത്തെ നേരിടാന്‍ ഫലസ്തീന്‍ പോരാട്ട സംഘടനങ്ങളുടെ സംയുക്ത വേദി ഒന്നിച്ചു. ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ചവരുടെ നട്ടെല്ല് ഹമാസാണ്. ശത്രുവിനെ നേരിടാന്‍ തങ്ങളും ഹമാസും തുടര്‍ച്ചയായ സഖ്യത്തിലാണ്. എല്ലാ ചെറുത്തുനില്‍പ്പ് ശക്തികളുമായും ഒരുമിച്ച് അധിനിവേശത്തിനെതിരെ പോരാടുന്നതില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി തുടരും'-ഫലസ്തീനിലെ ഇസ്‌ലാമിക് ജിഹാദ് തലവന്‍ സിയാദ് നഖലെ പ്രസ്താവനയില്‍ അറിയിച്ചു.

ഉപരോധത്താല്‍ വീര്‍പ്പുമുട്ടുന്ന ഗസയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ആക്രമണങ്ങളില്‍ ഇതുവരെ 36 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.








Tags: