ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി
പരീക്ഷണ വാക്സിന്‍ സ്വീകരിച്ചവരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് നടപടി.
വാഷിംഗ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരീക്ഷണ വാക്സിന്‍ സ്വീകരിച്ചവരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് നടപടി.
താല്‍കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം നിര്‍ത്തിവച്ചതെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചു. സെപ്തംബര്‍ 23നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്റെ അവസാനഘട്ട മനുഷ്യ പരീക്ഷണത്തിലേയ്ക്ക് കടന്നത്.60,000 ത്തോളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.
അടുത്ത വര്‍ഷത്തോടെ 100 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരത്തെ അറിയിച്ചത്. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ( എഫ്.ഡി.എ) അംഗീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ വാക്‌സിന്‍ പുറത്തിറക്കാമെന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ചീഫ് സയന്റിഫിക് ഓഫീസര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഗുരുതരമായ പ്രതികൂല സംഭവങ്ങള്‍ നടന്നതില്‍ പഠനം പുനരാരംഭിക്കണമെന്നും അതിനാല്‍ കമ്പനി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണന്നും കമ്പനി വ്യക്തമാക്കി.