ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നറിയാം. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 67.9 ശതമാനം വോട്ടിങാണ് രേഖപ്പെടുത്തിയത്. ഐഷെ ഘോഷ് ഇടതുസഖ്യത്തിന്റെയും മനീഷ് ജംഗീത് എബിവിപിയുടെയും പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും തല്ലിക്കൊല ഉള്‍പ്പെടെയുള്ള വിഷയങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ എബിവിപിയും നിലനിര്‍ത്താന്‍ ഇടതു സഖ്യവും വന്‍ പ്രചാരണമാണു നടത്തിയത്. എന്‍എസ് യുഐയും ബാപ്‌സ-ഫ്രറ്റേണിറ്റിയും ശക്തമായി മല്‍സരരംഗത്തുണ്ടായിരുന്നു.