വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം; ജെഎന്‍യുവില്‍ പന്തംകൊളുത്തി പ്രതിഷേധം

ഉടന്‍ അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമര്‍പ്പിക്കണമെന്നുമാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടത്.

Update: 2019-12-04 00:59 GMT

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യശാസനം നല്‍കിയ സര്‍വകലാശാലയുടെ പുതിയ സര്‍ക്കുലറിനെതിരേ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ പന്തംകൊളുത്തി പ്രതിഷേധ സമരം. ഉടന്‍ അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമര്‍പ്പിക്കണമെന്നുമാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടത്. ഇത് പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികളെ റോള്‍ ഔട്ട് ആയി പ്രഖ്യാപിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 12ന് നടക്കുന്ന പരീക്ഷ എഴുതാത്തവരെ പുറത്താക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. ഹോസ്റ്റല്‍ മാനുവലും ഫീസ് വര്‍ധനവും ഉടന്‍ പിന്‍വലിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഐഷെ ഘോഷിന്റെ നേതൃത്വത്തില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.


Tags:    

Similar News