ജമ്മു കശ്മീർ: ബിജെപി ആഘോഷം അനുവദിച്ചു; യോ​ഗം ചേരുന്നതിന് അനുമതി നിഷേധിച്ചെന്ന് ഒമർ അബ്ദുല്ല

15 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം പ്രഖ്യാപിക്കാൻ ബിജെപിയെ അനുവദിച്ചു

Update: 2020-08-05 19:08 GMT

കശ്മീർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ കാവി പാർട്ടി അംഗങ്ങൾ ഒത്തുകൂടിയപ്പോഴും തങ്ങൾക്ക് യോഗം ചേരാൻ അനുമതില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല പറഞ്ഞു.

അബ്ദുല്ല തന്റെ പിതാവ് ഫാറൂഖ് അബ്ദുല്ലയുടെ വസതിക്ക് പുറത്ത് ഗുപ്കർ റോഡിന്റെ ഒരു ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തതിങ്ങനെ "ഒരു വർഷം, ഇതാണ് ഇന്ന് ഗുപ്കർ റോഡ് - ഞങ്ങളുടെ ഗേറ്റുകൾക്ക് എതിർവശത്തുള്ള പോലിസ് വാഹനങ്ങൾ, കൃത്യമായ ഇടവേളകളിൽ റോഡിന് കുറുകെ കൺസേർട്ടിന വയർ കെട്ടും, വാഹനങ്ങൾ അനുവദനീയമല്ല. നിലവിലെ സാഹചര്യം വിലയിരുത്താൻ എന്റെ പിതാവ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ യോഗം വിളിച്ചിരുന്നു".

എന്നാൽ കേന്ദ്രത്തിന്റെ ആ​ഗസ്ത് 5 ലെ തീരുമാനത്തിന് ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിൽ 15 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം പ്രഖ്യാപിക്കാൻ ബിജെപിയെ അനുവദിച്ചു. ഞങ്ങളിൽ കുറച്ചുപേർക്ക് യോ​ഗം ചേരുവൻ അനുവാദമില്ല. ഒരു വർഷത്തിനുശേഷവും, രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങളെ അനുവദിക്കാൻ അധികാരികൾ ഭയപ്പെടുന്നു. ഈ ഭയം കശ്മീരിലെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് ധാരാളം സംസാരിക്കുന്നു, "അബ്ദുല്ല ട്വീറ്റ് ചെയ്തു.

പ്രത്യേക പദവി അസാധുവാക്കിയതിന്റെ വാർഷികത്തിന് മുന്നോടിയായി ചൊവ്വാഴ്ച ജമ്മു കശ്മീർ ഭരണകൂടം കശ്മീരിൽ കർഫ്യൂ പ്രഖ്യാപിച്ചു. ആ​ഗസ്ത് 5 "ബ്ലാക്ക് ഡേ" ആചരിക്കാൻ സായുധർ പദ്ധതിയിട്ടെന്നാരോപിച്ചാണ് ശ്രീനഗർ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്. 

Similar News