അട്ടപ്പാടിയില്‍ ജാര്‍ഖണ്ഡുകാരനായ തൊഴിലാളിയെ കഴുത്തറുത്തു കൊന്നു

Update: 2025-05-04 17:10 GMT

പാലക്കാട്: അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. സ്വകാര്യ ഫാമിലെ ജോലിക്കാരനായ ജാര്‍ഖണ്ഡ് സ്വദേശിയായ രവി (35) എന്നയാളാണ് കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഇതേഫാമിലെ ജീവനക്കാരനായ അസം സ്വദേശിയാണ് കൊല നടത്തിയത് എന്നാണ് വിലയിരുത്തല്‍.

സംഭവത്തിന് ശേഷം അസ്ലം എന്ന ഇയാളെയും ഭാര്യയെയും കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം അഗളി പോലിസ് ആരംഭിച്ചു. നാല് വര്‍ഷമായി ഫാമില്‍ ജോലിക്കാരനാണ് രവി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇസ് ലാമും ഭാര്യയും ഇവിടെ ജോലിക്ക് എത്തിയത്.