പെന്‍ഷന്‍ വാങ്ങാന്‍ 100 വയസ്സുള്ള മാതാവിനെ മകന്‍ തോളിലേറ്റി ബാങ്കിലെത്തിച്ചു; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ തിരിച്ചയച്ചു

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും ബാങ്ക് മാനേജര്‍ പെന്‍ഷന്‍ തുക വീട്ടിലെത്തിച്ചു നല്‍കുകയും ചെയ്തു

Update: 2020-08-26 02:38 GMT

റാഞ്ചി: പെന്‍ഷന്‍ വാങ്ങാന്‍ വേണ്ടി 100 വയസ്സുള്ള മാതാവിനെ മകന്‍ തോളിലേറ്റി ബാങ്കിലെത്തിച്ചെങ്കിലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ ബാങ്ക് അധികൃതര്‍ തിരിച്ചയച്ചു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും ബാങ്ക് മാനേജര്‍ പെന്‍ഷന്‍ തുക വീട്ടിലെത്തിച്ചു നല്‍കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലെ റാങ്ക ടൗണില്‍ തിങ്കളാഴ്ചയാണു സംഭവം. ജന്‍ ധന്‍ അക്കൗണ്ടിലുള്ള 1500 രൂപ പെന്‍ഷന്‍ തുക പിന്‍വലിക്കാന്‍ നേരിട്ട് എത്തണമെന്നു കരുതിയാണ് തന്റെ 105 വയസ്സുള്ള മാതാവ് യതാവരിയ കുന്‍വാറിനെ കൂലിത്തൊഴിലാളിയായ മകന്‍ ഭൂയാന്‍(60) തോളിലേറ്റി കാഞ്ചന്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് റാങ്കയിലേക്ക് നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ബാങ്കിലെത്തിയത്. റാങ്കയിലെ വാനഞ്ചല്‍ ഗ്രാമീണ്‍ ബാങ്കിന് പുറത്ത് ബ്ലോക്ക് അധികൃതര്‍ കൊവിഡ് പരിശോധനാ ക്യാംപ് സ്ഥാപിച്ച് നെഗറ്റീവായവരെയാണ് ബാങ്കിനുള്ളിലേക്കു പ്രവേശിപ്പിച്ചിരുന്നത്.

    ''ഞാന്‍ റാങ്കയിലെ വിജി ബാങ്കില്‍ എത്തിയപ്പോള്‍ ബാങ്കിന് പുറത്ത് കൊവിഡ് ക്യാംപ് നടക്കുകയായിരുന്നു. എനിക്ക് എന്റെ മാതാവിന്റെ പരിശോധ നടത്താനായില്ല. ഇതുകാരണം എന്നെയും മാതാവിനെയും കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ബാങ്ക് അധികൃതര്‍ അനുവദിച്ചില്ല. അതിനാല്‍ ഞാന്‍ മാതാവിനെ വീണ്ടും എന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം ആരോപിച്ചു. ഭൂയാന്‍ മാതാവിനെ ചുമന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിവരമറിഞ്ഞ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വയോധികയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഗര്‍വയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. 'ഒരു ഗുണഭോക്താവിനും അവകാശങ്ങള്‍ നേടുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടരുതെന്നും ബാങ്കുകളുടെയും ബാങ്കിങ് കറസ്പോണ്ടന്റുമാരുടെയും പങ്കാളിത്തത്തിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സോറന്‍ നിര്‍ദേശിച്ചു.

    ഇതോടെ വിജി ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ ചൊവ്വാഴ്ച പെന്‍ഷന്‍ തുകയായ 1,500 രൂപയുമായി ഭൂയാന്റെ വീട്ടിലെത്തുകയും ചെയ്തു. വയോധികയോട് ഇനി ബാങ്കിലെത്തേണ്ടെന്നും സമീപത്തെ കസ്റ്റമര്‍ സര്‍വീസ് പോയിന്റില്‍ നിന്ന് പണം പിന്‍വലിക്കാമെന്നും ഉറപ്പുനല്‍കി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വൃദ്ധമാതാവിനെയും മകനെയും ബാങ്കില്‍ നിന്ന് പിന്തിരിപ്പിച്ചത് തെറ്റാണ്. സത്യത്തില്‍, തിരക്ക് കാരണം അദ്ദേഹം തന്റെ സമയമെത്തുന്നത് വരെ കാത്തിരിക്കാതെ പോവുകയായിരുന്നുവെന്നും ബാങ്ക് മാനേജര്‍ ലാകേശ്വര്‍ ദാസ് പാനിക പറഞ്ഞു. ജൂണില്‍ സമാനമായ സംഭവത്തില്‍, ഒഡീഷയിലെ നുവാപഡ ജില്ലയിലെ ഒരു സ്ത്രീ 100 വയസ്സുള്ള മാതാവിനെ കട്ടിലില്‍ വലിച്ചെത്തിച്ച് ജന്‍ ധന്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു.

Jharkhand man carries aged mother to bank for pension




Tags:    

Similar News