ജെറ്റ് എയര്‍വെയ്‌സ് സിഇഒ രാജിവച്ചു

ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ സേവനം നിര്‍ത്തിവച്ച ശേഷം കമ്പനിയുടെ ഉന്നത പദവിയില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെയാളാണ് ദുബെ.

Update: 2019-05-14 11:52 GMT

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സ് സിഇഒ വിനയ് ദുബെ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കമ്പനി അറിയിച്ചു. ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ സേവനം നിര്‍ത്തിവച്ച ശേഷം കമ്പനിയുടെ ഉന്നത പദവിയില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെയാളാണ് ദുബെ. തിങ്കളാഴ്ച്ച ഡപ്യൂട്ടി സിഇഒ അമിത് അഗര്‍വാള്‍ രാജിവച്ചിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ രേഖകളിലാണ് ദുബെ കമ്പനിയുടെ സേവനത്തില്‍ നിന്ന് രാജിവച്ചതായി ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചത്. 

Tags:    

Similar News