ജസ്പ്രീതിന്റെ ആത്മഹത്യ: വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം; കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരി

കോളജ് പ്രിന്‍സിപ്പലിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് പൂട്ടിയിട്ടു. ജസ്പ്രീത് സിംഗ് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ പക്ഷപാതപരമായി പെരുമാറി എന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.

Update: 2020-03-04 05:56 GMT

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥി ജസ്പ്രീത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളജ് അധികൃതര്‍ക്കെതിരേ വിദ്യാര്‍ത്ഥിപ്രതിഷേധം ശക്തം. കോളജ് പ്രിന്‍സിപ്പലിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് പൂട്ടിയിട്ടു. ജസ്പ്രീത് സിംഗ് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ പക്ഷപാതപരമായി പെരുമാറി എന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. അതേസമയം, സഹോദരന്റെ ആത്മഹത്യയില്‍ കോളജ് അധികൃതര്‍ക്ക് പങ്കുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും സഹോദരി മനീഷ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

പ്രിന്‍സിപ്പലും എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും പക്ഷപാതം കാണിച്ചു.രണ്ടുതവണ കണ്ടനേഷന്‍ അനുവദിക്കാമെന്ന് ചട്ടം ഉണ്ടായിട്ടും പ്രിന്‍സിപ്പല്‍ അക്കാര്യം മറച്ചുവച്ചു. ജസ്പ്രീത് സിംഗ് നാലാം സെമസ്റ്ററില്‍ മാത്രമാണ് കണ്ടനേഷന് അപേക്ഷ നല്‍കിയത്. നീതിതേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും സഹോദരി മനീഷ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇക്കണോമിക്‌സ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ഉത്തര്‍പ്രദേശ് ബിജ്‌നോര്‍ ജില്ലയിലെ ഹല്‍ദ്വാര്‍ സ്വദേശിയുമായ ജസ്പ്രീത് സിങിനെ ഞായറാഴ്ചയാണ് ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാജര്‍ കുറവായതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി മരിച്ചതെന്നാണ് ആക്ഷേപം.

Tags:    

Similar News