പദവി ഒഴിഞ്ഞ് അകിഹിതോ ചക്രവര്‍ത്തി; ജപ്പാനില്‍ ഇനി നാറുഹിതോ യുഗം
അകിഹിതോ ചക്രവര്‍ത്തി ടോക്കിയോവിലെ ഇംപീരിയല്‍ കൊട്ടാരത്തില്‍നടന്ന ചടങ്ങില്‍ രാജകീയവസ്ത്രത്തിനൊപ്പം സ്വര്‍ണവും തവിട്ടും നിറങ്ങളുള്ള അരപ്പട്ടയും കറുത്ത തൊപ്പിയുമണിഞ്ഞെത്തിയ അകിഹിതോ ചക്രവര്‍ത്തി ജമന്തിപ്പൂക്കളാല്‍ അലങ്കരിച്ച കിരീടം മകനും അടുത്ത ചക്രവര്‍ത്തിയുമായ നാറുഹിതോയ്ക്ക് കൈമാറി.
ടോക്കിയോ: ജപ്പാനില്‍ ഹെയ്‌സെയ് ഭരണയുഗത്തിന് അന്ത്യംകുറിച്ച് അകിഹിതോ ചക്രവര്‍ത്തി ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ മകന്‍ 51കാരനായ നാറുഹിതോ ഔദ്യോഗികമായി സ്ഥാനമേറ്റു. അനാരോഗ്യത്തെതുടര്‍ന്നാണ് 85കാരനായ അകിഹിതോ ചക്രവര്‍ത്തി സ്ഥാനമൊഴിഞ്ഞത്.
അകിഹിതോ ചക്രവര്‍ത്തി ടോക്കിയോവിലെ ഇംപീരിയല്‍ കൊട്ടാരത്തില്‍നടന്ന ചടങ്ങില്‍ രാജകീയവസ്ത്രത്തിനൊപ്പം സ്വര്‍ണവും തവിട്ടും നിറങ്ങളുള്ള അരപ്പട്ടയും കറുത്ത തൊപ്പിയുമണിഞ്ഞെത്തിയ അകിഹിതോ ചക്രവര്‍ത്തി ജമന്തിപ്പൂക്കളാല്‍ അലങ്കരിച്ച കിരീടം മകനും അടുത്ത ചക്രവര്‍ത്തിയുമായ നാറുഹിതോയ്ക്ക് കൈമാറി. 200 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജപ്പാനില്‍ ഒരു ചക്രവര്‍ത്തി പദവി ഉപേക്ഷിക്കുന്നത്.ചൊവ്വാഴ്ച രാവിലെ ഷിന്റോ ചടങ്ങുകളോടെയാണ് സ്ഥാനത്യാഗ പരിപാടികളാരംഭിച്ചത്.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉള്‍പ്പെടെ മുന്നൂറിലേറെ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. ബുധനാഴ്ച മുതല്‍ നാറുഹിതോവിനുകീഴില്‍ പുതിയ ഭരണകാലത്തിന് തുടക്കമാകും. ജപ്പാനില്‍ ഓരോ ചക്രവര്‍ത്തിയുടെയും ഭരണകാലം ഓരോ പേരുകളിലാണ് അറിയപ്പെടുക. നാറുഹിതോയുടെ ഭരണകാലം റെയ്‌വ യുഗമെന്നാണ് അറിയപ്പെടുക. ക്രമം എന്നര്‍ഥം വരുന്ന 'റെയ്', ലയം എന്നര്‍ഥം വരുന്ന 'വ' എന്നീ വാക്കുകള്‍ ചേര്‍ന്നതാണിത്.
ചക്രവര്‍ത്തിയുടെ അധികാരചിഹ്നങ്ങളായ വാളും രത്‌നവും ബുധനാഴ്ച നടക്കുന്ന പ്രത്യേകചടങ്ങില്‍ നാറുഹിതോവിന് കൈമാറി. 2016ലാണ് അകിഹിതോ പദവിയൊഴിയുന്നതായി പ്രഖ്യാപിച്ചത്. പ്രായാധിക്യവും അസുഖങ്ങളുമാണ് കാരണമായി 86കാരനായ അകിഹിതോ ചൂണ്ടിക്കാട്ടിയത്. 1989ലാണ് അകിഹിതോ ചക്രവര്‍ത്തിയായത്. ജപ്പാന്റെ 126ാമത് ചക്രവര്‍ത്തിയാണ് നാറുഹിതോ.
