പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജ് സനദ്ദാന സമ്മേളനത്തിന് സമാപനം

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Update: 2022-03-10 15:43 GMT

ജാമിഅ നൂരിയ്യ അറബിയ്യ 59ാം വാര്‍ഷിക 57ാം സനദ്ദാന സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജ് സനദ്ദാന സമ്മേളനത്തിന് സമാപനം. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശൈഖുല്‍ ജാമിഅ പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ സനദ്ദാന പ്രസംഗം നടത്തി. ഏലംകുളം ബാപ്പു മുസ്‌ല്യാര്‍ ഉല്‍ബോധന പ്രസംഗം നടത്തി.

മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, എം ടി അബ്ദുല്ല മുസ്്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ല്യാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്‌ല്യാര്‍, അബ്്ദുസ്സമദ് സമദാനി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്്‌ല്യാര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, സാബിഖലി ശിഹാബ് തങ്ങള്‍, ഹാശിറലി ശിഹാബ് തങ്ങള്‍, ശഹീറലി ശിഹാബ് തങ്ങള്‍, എംഎല്‍എ മാരായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, മുഹമ്മദ് മുസ്്‌ല്യാര്‍ ചെമ്പുലങ്ങാട, മാണിയുര്‍ അഹമദ് മുസ്ല്യാര്‍ സംസാരിച്ചു.



Tags:    

Similar News