ജാമിഅ മില്ലിയ്യ പ്രഫസര്‍ക്ക് സിവി രാമന്‍ യങ് സയന്റിസ്റ്റ് പുരസ്‌കാരം

ആവഡി ചെന്നൈയിലെ സെന്റ് പീറ്റേഴ്‌സ് ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ മെറ്റീരിയല്‍സ് കെമിസ്ട്രി മേഖലയിലെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ് ആദരം.

Update: 2022-02-07 01:04 GMT

ന്യൂഡല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ കെമിസ്ട്രി വിഭാഗം അസി. പ്രഫസര്‍ ഡോ. ഉഫാന റിയാസിന് 2021ലെ സര്‍ സിവി രാമന്‍ യങ് സയന്റിസ്റ്റ് അവാര്‍ഡും 25,000 രൂപയും ലഭിച്ചു. ആവഡി ചെന്നൈയിലെ സെന്റ് പീറ്റേഴ്‌സ് ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ മെറ്റീരിയല്‍സ് കെമിസ്ട്രി മേഖലയിലെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ് ആദരം.

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 12ാം ബിരുദദാന സമ്മേളനത്തില്‍ വെച്ചാണ് ഡോ. ഉഫാന റിയാസിന് പുരസ്‌കാരവും പ്രശസ്തി പത്രവും സമ്മാനിച്ചത്.

പോളിമറുകളുമായി ബന്ധപ്പെട്ട് 140ലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും, മൂന്ന് പുസ്തകങ്ങളുടെ രചനയില്‍ പങ്കാളിയാവുകയും, 25 പുസ്തക അധ്യായങ്ങളുടെ രചന നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട് ഡോ. ഉഫാന റിയാസ്. വിവിധ പ്രബദ്ധങ്ങള്‍ പ്രശസ്ത അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

Tags: