കശ്മീരില്‍ ആയുധമെടുക്കുന്നവരെ മുഴുവന്‍ ഇല്ലാതാക്കുമെന്ന് സൈന്യം

താഴ്‌വരയില്‍ തോക്കെടുക്കുന്നവരെ മുഴുവന്‍ ഇല്ലായ്മ ചെയ്യുമെന്നും സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ കന്‍വാല്‍ ജീത് സിങ് ധില്ലന്‍ പറഞ്ഞു.

Update: 2019-02-19 07:00 GMT

ശ്രീനഗര്‍: പുല്‍വാമ സംഭവം നടന്ന 100 മണിക്കൂറിനുള്ളില്‍ കശ്മീരിലെ ജെയ്‌ശെ മുഹമ്മദ് നേതാക്കളെ മുഴുവന്‍ വധിച്ചതായി സൈന്യം. താഴ്‌വരയില്‍ തോക്കെടുക്കുന്നവരെ മുഴുവന്‍ ഇല്ലായ്മ ചെയ്യുമെന്നും സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ കന്‍വാല്‍ ജീത് സിങ് ധില്ലന്‍ പറഞ്ഞു.

തങ്ങള്‍ ജെയ്‌ശെ മുഹമ്മദ് നേതൃത്വത്തെ മുഴുവന്‍ അരിച്ചുപെറുക്കുകയായിരുന്നു. താഴ്‌വരയിലുള്ള ജെയ്‌ശെ നേതൃത്വത്തെ മുഴുവന്‍ ഇല്ലാതാക്കിയ സന്തോഷ വാര്‍ത്ത അറിയിക്കുകയാണ്. 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണം കഴിഞ്ഞ് 100 മണിക്കൂറിനകമാണ് ഈ നേട്ടം- അദ്ദേഹം പറഞ്ഞു.

ആയുധമെടുത്ത മക്കളോട് കീഴടങ്ങാന്‍ പ്രേരിപ്പിക്കാന്‍ എല്ലാ അമ്മമാരോടും തങ്ങള്‍ ആവശ്യപ്പെടുകയാണ്. കശ്മീരില്‍ തോക്കെടുത്തവര്‍ കീഴടങ്ങുന്നില്ലെങ്കില്‍ അവരെ ഇല്ലായ്മ ചെയ്യും- ധില്ലന്‍ പറഞ്ഞു. 

Tags: