ഗസയിലെ കുഞ്ഞുങ്ങളെ ഇസ്രായേല്‍ കൊന്നു തള്ളുന്ന നടപടി വേദനിപ്പിക്കുന്നു: പെപ്പ് ഗ്വാര്‍ഡിയോള

ലണ്ടന്‍: ഗസയില്‍ ദിനംപ്രതി കുഞ്ഞുങ്ങളെ ഇസ്രായേല്‍ സൈന്യം ബോംബ് സ്‌ഫോടനം നടത്തിയും വെടിവയ്പ്പ് നടത്തിയും കൊലപ്പെടുത്തുന്ന നടപടി ഏറെ വേദനിപ്പിക്കുന്നുവെന്ന് മാഞ്ചസറ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സ്റ്റിയില്‍ നടന്ന ബിരുദാനന്തര ചടങ്ങിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.ഗസയിലെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ തന്റെ മനസിനെ അസ്വസ്ഥനാക്കുന്നു.
ലോകത്ത് ഗസയില്‍ നടക്കുന്ന ഈ അനീതിക്കെതിരേ എല്ലാവരും നിശബ്ദ്ധത പാലിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ ദുഖം.ഇന്ന് ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പറ്റി നാളെ നമുക്കും ഈ അവസ്ഥ വരാം. കൊല്ലപ്പെട്ട കുഞ്ഞുങ്ങളില്‍ എന്റെ മക്കളുടെ മുഖമാണ് ഞാന്‍ കാണുന്നത്. ഗസ ഒരു പേടിസ്വപ്‌നമാണ്. മരണത്തിനപുറം നിരവധി കുഞ്ഞുങ്ങളാണ് മാനസികമായി തളര്‍ന്ന് മറ്റൊരു തലത്തില്‍ എത്തിയിരിക്കുന്നത്.നിശ്ബധമായിരിക്കുക എന്നതാണ് നമ്മള്‍ വിചാരിക്കുന്ന സുരക്ഷ.എന്നാല്‍ ഗസയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ് അവര്‍ക്ക് വേണ്ടി ചെയ്യാവുന്ന നന്‍മ. ഗസയിലെ അവസ്ഥ തന്റെ ശരീരത്തെ മുഴുവന്‍ അസ്വസ്ഥമാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ഫലസ്തീന്‍, സുഡാന്‍, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുവെന്നും മുന്‍ ബാഴ്‌സ കോച്ച് പറഞ്ഞു. പെപ്പ് ഗ്വാര്‍ഡിയോളയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് കണ്ടത്.