'വടക്കു കിഴക്കിനെ വംശീയമായി തുടച്ചുനീക്കാന്‍ ശ്രമം': പൗരത്വ ഭേദഗതി ബില്ലിനെതിരെ രാഹുല്‍ ഗാന്ധി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരേയുള്ള ക്രിമിനല്‍ ആക്രമണമാണിത്. അവരുടെ ജീവിത രീതിയും ഇന്ത്യയെന്ന ആശയത്തെയും തകര്‍ക്കുന്നതാണ് സര്‍ക്കാരിന്റെ നടപടി. അവിടുത്തെ ജനങ്ങള്‍ക്ക് തന്റെ പൂര്‍ണ പിന്തുണ അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Update: 2019-12-11 06:18 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സര്‍ക്കാരിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരേയുള്ള ക്രിമിനല്‍ ആക്രമണമാണിത്. അവരുടെ ജീവിത രീതിയും ഇന്ത്യയെന്ന ആശയത്തെയും തകര്‍ക്കുന്നതാണ് സര്‍ക്കാരിന്റെ നടപടി. അവിടുത്തെ ജനങ്ങള്‍ക്ക് തന്റെ പൂര്‍ണ പിന്തുണ അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അല്‍പ്പ സമയത്തിനകം ബില്ല് രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ ഇരിക്കെയാണ് രാഹുല്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവര്‍ ഭരണഘടനയുടെ അടിത്തറ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേന ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനു പിന്നാലെ രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നു ശിവസേന നിലപാട് മാറ്റുകയും ചെയ്തു.

വടക്കു കിഴക്കന്‍ മേഖലയില്‍ ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണു നടക്കുന്നത്. ത്രിപുരയില്‍ ഇതോടെ രണ്ടുദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര നടപടിക്കെതിരേ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം..




Tags:    

Similar News