മാളുകൾ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധം: ഹൈക്കോടതി

ഇടപ്പള്ളി ലുലു മാളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരേ ബോസ്കോ ലൂയിസ്, പോളി വടക്കൻ എന്നിവർ സമർപ്പിച്ച ഹരജികൾ പരിഗണച്ചാണ് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ്റെ പരാമർശം.

Update: 2022-01-28 09:30 GMT

കൊച്ചി: മാളുകൾ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇതനുവദിച്ചാൽ ലിഫ്റ്റ് സർ‌വീസിനും ഫീസ് ഈടാക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് കോടതി പരാമർശിച്ചു.

ഇടപ്പള്ളി ലുലു മാളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരേ ബോസ്കോ ലൂയിസ്, പോളി വടക്കൻ എന്നിവർ സമർപ്പിച്ച ഹരജികൾ പരിഗണച്ചാണ് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ്റെ പരാമർശം.

പാർക്കിങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹരജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹരജി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.