ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തുന്ന ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങള്‍.

Update: 2019-08-04 09:30 GMT

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തുന്ന ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങള്‍.

മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ രണ്ട് ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാന്‍ഡിങ് മൊഡ്യൂളിന് നല്‍കിയിരിക്കുന്ന പേര്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും ചന്ദ്രയാന്‍ രണ്ട് റോവര്‍ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല.

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ രണ്ട്, ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് വിക്ഷേപിച്ചത്. നേരത്തെ ജൂലൈ പതിനാലിന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുമൂലം ഇത് മാറ്റിവെക്കുകയായിരുന്നു.


ചന്ദ്രയാന്‍ ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിങിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.



 


റോവറിന്റെ പേര് 'പ്രഗ്യാന്‍' എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി നിരീക്ഷണങ്ങള്‍ നടത്തുകയാണ് 'പ്രഗ്യാന്റെ' ദൗത്യം. ചന്ദ്രന്റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ പ്രഗ്യാന്റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.

Tags:    

Similar News