അഭയാര്‍ഥിക്യാംപില്‍ അതിക്രമിച്ചുകയറി ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഫലസ്തീന്‍ ബാലന്‍ മരിച്ചു

ബലാത്ത അഭയാര്‍ഥി ക്യാംപില്‍വച്ച് തലയ്ക്ക് വെടിയേറ്റ ഇമാദ് ഖാലിദ് സാലിഹ് ഹഷാഷ് ചൊവ്വാഴ്ച മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Update: 2021-08-24 18:32 GMT

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ന നബ്ലൂസിനടുത്തുള്ള അഭയാര്‍ത്ഥി ക്യാംപില്‍ ഇരച്ചുകയറിയ അഫ്ഗാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 15 കാരനായ ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു. ബലാത്ത അഭയാര്‍ഥി ക്യാംപില്‍വച്ച് തലയ്ക്ക് വെടിയേറ്റ ഇമാദ് ഖാലിദ് സാലിഹ് ഹഷാഷ് ചൊവ്വാഴ്ച മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒരു പ്രതിയെ പിടികൂടാന്‍ ക്യാംപില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. റെയ്ഡിനിടെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍നിന്നു സൈന്യത്തിന് നേരെ വെടിവയ്പുണ്ടായതായും തങ്ങള്‍ തിരിച്ചുവെടിയുതിര്‍ത്തതായും അധിനിവേശ സൈന്യം പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ഹഷാസിന്റെ മരണത്തില്‍ അനുശോചിക്കാന്‍ ഗസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.റെയ്ഡിനിടെ ഇസ്രായേല്‍ സൈന്യത്തിനെതിരേ നിലകൊണ്ടതിന് ബലാത്ത ക്യാംപിലെ ഫലസ്തീനികളെ ഹമാസ് അഭിനന്ദിക്കുകയും ചെയ്തു

Tags: