ഗസ സംഘര്‍ഷം: നഷ്ടം 36.8 കോടി ഡോളര്‍; നടുവൊടിഞ്ഞ് ഇസ്രായേലി വ്യവസായികള്‍

ഗസയില്‍നിന്നും ഇസ്രായേലിലേക്ക് നിരന്തരം റോക്കറ്റുകള്‍ പ്രവഹിച്ചതോടെ തങ്ങളുടെ 1500 വ്യവസായ കേന്ദ്രങ്ങള്‍ അടച്ചിടേണ്ടി വന്നെന്നും ഇത് മൂലം ഇവിടങ്ങളിലെ നാല് ലക്ഷത്തോളം തൊഴിലാളികള്‍ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നെന്നും ഇസ്രായേലിലെ പ്രമുഖ നിര്‍മാണ കമ്പനികളുടെ സംഘടനയായ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇസ്രായേല്‍ അറിയിച്ചു.

Update: 2021-05-25 15:36 GMT

തെല്‍അവീവ്: 11 ദിവസത്തോളം നീണ്ട ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളെതുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയോളമായി നീണ്ടുനിന്ന ഇസ്രായേല്‍ഫലസ്തീന്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് 1.2 ബില്യണ്‍ ഇസ്രായേലി ഷെകല്‍സിന്റെ (36.8 കോടി ഡോളര്‍) ഇസ്രായേലിലെ പ്രധാന വ്യവസായ ഗ്രൂപ്പ് അറിയിച്ചു.

ഗസയില്‍നിന്നും ഇസ്രായേലിലേക്ക് നിരന്തരം റോക്കറ്റുകള്‍ പ്രവഹിച്ചതോടെ തങ്ങളുടെ 1500 വ്യവസായ കേന്ദ്രങ്ങള്‍ അടച്ചിടേണ്ടി വന്നെന്നും ഇത് മൂലം ഇവിടങ്ങളിലെ നാല് ലക്ഷത്തോളം തൊഴിലാളികള്‍ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നെന്നും ഇസ്രായേലിലെ പ്രമുഖ നിര്‍മാണ കമ്പനികളുടെ സംഘടനയായ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇസ്രായേല്‍ അറിയിച്ചു.

ഇസ്രായേല്‍ വ്യവസായ സംഘടനകളെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സംഘര്‍ഷം മൂലം മൂന്നില്‍ ഒന്ന് തൊഴിലാളികളും ഹാജരായില്ല. വടക്കന്‍ ഇസ്രായേലില്‍ ഇത്തരത്തില്‍ 10 ശതമാനം വ്യവസായ കേന്ദ്രങ്ങള്‍ അടച്ചു. മധ്യ ഇസ്രായേലിലെ കമേഴ്ഷ്യല്‍ ഹബ്ബില്‍ 10 ശതമാനം വ്യവസായ കേന്ദ്രങ്ങളും അടച്ചിട്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ വരവ് കുറഞ്ഞതോടെ വ്യാവസായിക കമ്പനികളുടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി, വില്‍പ്പനയില്‍ ഇടിവുണ്ടാവുകയും വരുമാനത്തിന് നേരിട്ട് നഷ്ടം സംഭവിക്കുകയും ചെയ്തതായി അസോസിയേഷന്‍ ആരോപിച്ചു.

ഇസ്രായേല്‍ വ്യവസായ മേഖലക്ക് 40 മില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുത്തുവിട്ട ഹമാസ് അവകാശപ്പെട്ടിരുന്നത്. 22 മില്യണ്‍ ഊര്‍ജ മേഖലക്ക് ഉണ്ടായതായും ഹമാസ് വ്യക്തമാക്കിയിരുന്നു. ഹമാസിന്റെ മിസൈല്‍ ആക്രമണങ്ങളില്‍ 13 പേരാണ് ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. ഗസയില്‍ 248 പേരും കൊല്ലപ്പെട്ടു. മെയ് 10 മുതല്‍ 21 വരെ നീണ്ട സംഘര്‍ഷങ്ങളില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഇതുവരെ നാശനഷ്ടം കണക്കാക്കിയിട്ടില്ല.

Tags:    

Similar News