ഗസാ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം; പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്, കെട്ടിടങ്ങള്‍ തകര്‍ന്നു

ആക്രമണത്തില്‍ ആറുവയസ്സുകാരിക്കും 20 വയസ്സുകാരനും പരിക്കേറ്റതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപോര്‍ട്ട് ചെയ്തു.

Update: 2020-12-26 11:38 GMT

ഗസാ സിറ്റി: ഉപരോധത്തില്‍ കഴിയുന്ന ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. മിസൈല്‍ ആക്രമണങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഗസാ മുനമ്പിന്റെ കിഴക്കന്‍, വടക്കുപടിഞ്ഞാറന്‍, മധ്യ മേഖലകളിലെ കൃഷിസ്ഥലങ്ങളില്‍ ഉള്‍പ്പെടെയാണ്  ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആറുവയസ്സുകാരിക്കും 20 വയസ്സുകാരനും പരിക്കേറ്റതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ കിഴക്കന്‍ ഭാഗങ്ങളിലെ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ഭിന്നശേഷിക്കാരുടെ കേന്ദ്രത്തിനും കുട്ടികളുടെ ആശുപത്രിക്കും നാശനഷ്ടമുണ്ടായതായും ചില പാര്‍പ്പിട കെട്ടിടങ്ങളുടെ ജനാലകള്‍ തകരുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗസയില്‍നിന്നുള്ള റോക്കറ്റ് ആക്രമണങ്ങള്‍ക്കു മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആര്‍മി വക്താവ് അവിചെ അഡ്രെയ് ട്വിറ്റ് ചെയ്തു.ഗസയിലെ നിന്നുള്ള റോക്കറ്റ് നിര്‍മാണ കേന്ദ്രത്തിലും ഹമാസിന്റെ സൈനിക പോസ്റ്റിലുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ വാദം.

Tags:    

Similar News