ഖാന്‍ യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍ കൊല്ലപ്പെട്ടു

Update: 2024-07-26 16:55 GMT

ഗസാ സിറ്റി: ഗസയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെട്ടു. ഗസ സിറ്റിയില്‍ രണ്ടുപേരും നുസേറാത്ത് അഭയാര്‍ഥി ക്യാംപില്‍ ഒരാളും കൂടി മരണപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. മധ്യ ഗസയിലെ ബുറൈജ് അഭയാര്‍ഥി ക്യാംപിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ അധിനിവേശ സൈന്യം ബോംബാക്രമണം തുടരുന്നതായി അല്‍ ജസീറയുടെ ദേര്‍ എല്‍ബാലയിലെ താരീഖ് അബു അസ്സൗം അറിയിച്ചു. ഒക്ടോബര്‍ ഏഴിനു ശേഷം ഗസയ്‌ക്കെതിരായ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 39,175 ആയി. ആകെ 90,403 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags: