65 ദിവസം നീണ്ട നിരാഹാര സമരം; ഒടുവില്‍ ഫലസ്തീന് തടവുകാരനെ മോചിപ്പിച്ച് ഇസ്രായേല്‍

ഒരു കുറ്റവും ചുമത്താതെയാണ് 28കാരനായ ഗദന്‍ഫര്‍ അബൂ അത്‌വാനെ ഇസ്രായേല്‍ സേന കസ്റ്റഡിയിലെടുത്ത് വിചാരണയില്ലാതെ പത്തുമാസം തുറങ്കിലടച്ചത്.

Update: 2021-07-10 15:27 GMT

വെസ്റ്റ് ബാങ്ക്: രണ്ട് മാസത്തിലേറെ നീണ്ട നിരാഹാര സമരത്തിനും പത്തു മാസത്തെ തടവു ശിക്ഷയ്ക്കും ശേഷം ഫലസ്തീന്‍ തടവുകാരനെ മോചിപ്പിച്ച് ഇസ്രായേല്‍. ഒരു കുറ്റവും ചുമത്താതെയാണ് 28കാരനായ ഗദന്‍ഫര്‍ അബൂ അത്‌വാനെ ഇസ്രായേല്‍ സേന കസ്റ്റഡിയിലെടുത്ത് വിചാരണയില്ലാതെ പത്തുമാസം തുറങ്കിലടച്ചത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ല ഇസ്തിഷാരി ആശുപത്രിയില്‍ വ്യാഴാഴ്ച എത്തിയ അബൂ അത്‌വാനെ ഫലസ്തീന്‍ ആരോഗ്യ മന്ത്രി മയ് അല്‍കൈല ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് സ്വീകരിക്കാനെത്തിയത്.

നിരാഹാര സമര സമയത്ത്, ഇസ്രായേല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന അമ്മാവന്‍ മുനീഫ് അബൂ അത്‌വാന്റെ നേതൃത്വത്തില്‍ തന്നെ പിന്തുണച്ച ഫലസ്തീന്‍ തടവുകാര്‍ക്ക് ഗദന്‍ഫര്‍ അബൂ അത്‌വാന്‍ കൃതജ്ഞത അറിയിച്ചതായി ഫലസ്തീന്‍ ടിവി അറിയിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ദുര പട്ടണത്തിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ ഒക്ടോബറിലാണ് അബൂ അത്‌വാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 'ഭരണ തടങ്കലി'ന് ഉത്തരവിറക്കുകയുമായിരുന്നു. ഔദ്യോഗികമായി കുറ്റങ്ങള്‍ ചുമത്താതെ ഫലസ്തീനികളെ അറസ്റ്റ് ചെയ്യാനും പിടിച്ചുവെക്കാനുമായി ഇസ്രായേല്‍ 'ഭരണപരമായ തടങ്കല്‍' ഉപയോഗിക്കുകയാണ്.

ഉത്തരവിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി രംഗത്തുവരികയും, അത് നവീകരിക്കേണ്ടതാണെന്നും, തടവുകാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിന് മാറക്കാനയില്‍ വിസല്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ രണ്ടായി വിഭജിക്കുന്ന ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേരെത്തുമ്പോള്‍ ആവേശം വാനോളമുയരെ. അങ്ങ് മാറക്കാനയില്‍ ഈ ടീമുകളിലൊന്ന് കിരീടമുയര്‍ത്തുമ്പോള്‍, ഇങ്ങ് കേരളത്തിലിരുന്ന് നിങ്ങള്‍ക്കും സമ്മാനം നേടാന്‍ സുവര്‍ണാവസരം. മനോരമ ഓണ്‍ലൈന്‍ ജെയിന്‍ ഓണ്‍ലൈനുമായി ചേര്‍ന്നാണ് അതിനുള്ള അവസരം ഒരുക്കുന്നത്.

Tags: