പാര്‍ക്ക് നിര്‍മിക്കാന്‍ 1550 ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനൊരുങ്ങി ഇസ്രായേല്‍

800ലധികം കുട്ടികള്‍ ഉള്‍പ്പെടെ 1,550 ഫലസ്തീനികള്‍ ജറുസലേം മുനിസിപ്പാലിറ്റിയുടെ കൈകളാല്‍ ഭവനരഹിതരാക്കുമെന്ന് അറബ് 48 റിപോര്‍ട്ട് ചെയ്തു.

Update: 2021-03-18 15:04 GMT

വെസ്റ്റ്ബാങ്ക്: ജറുസലേമില്‍ പാര്‍ക്ക് നിര്‍മിക്കാന്‍ 1550 ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി ഇസ്രായേല്‍. നൂറിലധികം ഫലസ്തീന്‍ വീടുകള്‍ പൊളിച്ചുമാറ്റാനാണ് ജറുസലേം മുനിസിപ്പാലിറ്റി ഒരുങ്ങുന്നത്. 800ലധികം കുട്ടികള്‍ ഉള്‍പ്പെടെ 1,550 ഫലസ്തീനികള്‍ ജറുസലേം മുനിസിപ്പാലിറ്റിയുടെ കൈകളാല്‍ ഭവനരഹിതരാക്കുമെന്ന് അറബ് 48 റിപോര്‍ട്ട് ചെയ്തു.

സില്‍വാന്‍ പരിസരത്തെ ഫലസ്തീനികളുമായുള്ള എല്ലാ കരാറുകളും ഇസ്രായേല്‍ മുനിസിപ്പാലിറ്റി റദ്ദാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷം മുമ്പ് ഇവിടം ഇസ്രായേല്‍ രാജാക്കന്‍മാരുടെ പൂന്തോട്ടമാണെന്ന് അവകാശപ്പെട്ടാണ് ഇസ്രായേല്‍ അധികൃതര്‍ ഇവിടെ പാര്‍ക്ക് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.

ഫലസ്തീന്‍ വീടുകള്‍ പൊളിച്ചു മാറ്റുന്നതിന് പകരമായി മറ്റൊരിടത്ത് സ്ഥലം നല്‍കാമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇതില്‍നിന്നു പിറകോട്ട് പോവുകയായിരുന്നു.


Tags:    

Similar News