ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ വധിച്ചെന്ന് ഇസ്രായേല്‍; മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചില്ല

Update: 2025-05-18 11:51 GMT

ഗസ: ഹമാസ് ഉന്നത നേതാവും ഗസയിലെ സൈനികത്തലവനുമായ മുഹമ്മദ് സിന്‍വര്‍ കൊല്ലെപ്പെട്ടെന്ന് ഇസ്രായേലിന്റെ സ്ഥീരികരണം. സിന്‍വാറിന്റെ മൃതദേഹം ഖാന്‍ യുനിസിലെ ടണലില്‍ നിന്ന് ഇസ്രായേല്‍ സൈന്യം കണ്ടെത്തിയെന്ന് സൗദി ചാനലായ അല്‍ ഹദയത് റിപോര്‍ട്ട് ചെയ്യുന്നു. സിന്‍വാറിനൊപ്പം സഹായികളായ പത്തുപേരും കൊല്ലപ്പെട്ടുവെന്നും ഇവരുടെ മൃതദേഹങ്ങളും ഇവിടെ നിന്നും ലഭിച്ചെന്നും റിപോര്‍ട്ട് പറയുന്നു. റഫയിലെ ഹമാസ് നേതാവായ മുഹമ്മദ് ഷബാനയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും സൂചനകളുണ്ട്. സിന്‍വാറിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെങ്കിലും സിന്‍വാറിന്റെയും ഷബാനയുടെയും മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഇസ്രായേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചൊവ്വാഴ്ചയാണ് സിന്‍വാര്‍ ഒളിവില്‍ താമസിക്കുന്നതെന്ന് കരുതിയ യൂറോപ്യന്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ചൊവ്വാഴ്ചയ്ക്ക് ശേഷവും ആശുപത്രി പ്രദേശത്ത് ഇസ്രയേല്‍ ബോംബാക്രമണം തുടര്‍ന്നു. ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ഹമാസ് നേതാവ് സിന്‍വാറിന്റെ സ്ഥിതിയാകും ഹൂതികളുടെ തലവനുമുണ്ടാകുകയെന്നും വധിക്കുമെന്നും ഇസ്രയേല്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടില്ല.




Tags: