ഇറാന്‍ വീണ്ടും ആക്രമണം ശക്തമാക്കിയതായി ഇസ്രായേല്‍. ഇറാനില്‍ നിന്നും പുതിയൊരു മിസൈല്‍ തരംഗം വരുന്നുണ്ടെന്നും പ്രതിരോധ സംവിധാങ്ങള്‍ സജ്ജമായതായും ഇസ്രായേല്‍ അറിയിച്ചു. മിസൈല്‍ പതിക്കാന്‍ സാധ്യതയുള്ള മേഖലയിലെ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇറാനെതിരേ ഇസ്രായേല്‍-യുഎസ് സംയുക്ത സൈന്യം ആക്രണം തുടങ്ങിവച്ചതിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. യുദ്ധം തുടങ്ങിവച്ച ഇസ്രായേല്‍ നിരാശരാകേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രായേല്‍ തുടങ്ങിവച്ച യുദ്ധം മേഖലയിലാകെ അശാന്തി പരത്തിയിരിക്കുകയാണ്. ഇസ്രായേലും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളും ലക്ഷ്യമാക്കി തുടര്‍ച്ചയായ മിസൈല്‍-ഡ്രോണ്‍ ആക്രമണമാണ് ഇറാന്‍ നടത്തുന്നത്.