ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ 148 പേര്‍ക്ക് പരിക്ക്

Update: 2026-04-03 08:01 GMT

തെല്‍അവീവ്: ഇറാന്‍ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 148 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരുടെ നില ഗുരുതരമാണെന്നും ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി അവസാനം ഇറാനെതിരായ ആക്രമണം ആരംഭിച്ചതിനുശേഷം, 6,594 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

Tags: