ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: അഞ്ചാം തവണയും ബെഞ്ചമിന്‍ നെതന്യാഹു

ഇത്തവണയും അധികാരത്തിലേറുന്നതോടെ ഏറ്റവും കൂടുതല്‍ കാലം ഇസ്രയേല്‍ ഭരിച്ച പ്രധാനമന്ത്രി എന്ന റിക്കോര്‍ഡിന് ഉടമയാകും 69 കാരനായ നെതന്യാഹു.

Update: 2019-04-10 10:50 GMT

ജെറുസലേം: ഇസ്രായേല്‍ ദേശീയ തെരഞ്ഞെടുപ്പില്‍  പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ബെഞ്ചമിന്‍ നെതന്യാഹുവിന്ന് വിജയം. അഞ്ചാം തവണയാണ് നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞപ്പെടുന്നത്. 120 അംഗങ്ങളുള്ള പാര്‍ലമമെന്റില്‍ 97 ശതമാനം വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയപ്പോള്‍, 65 സീറ്റുകളാണ് നെതന്യാഹുവിന്റെ ലിക്കുദ് പാര്‍ട്ടിക്ക് ലഭിച്ചത്.

ബ്ലൂ ആന്റെ് വൈറ്റ് മുന്നണിയും മുന്‍ സൈനിക മേധാവിയുമായ ബെന്നി ഗാന്റ്‌സ അവസാന നിമിഷംവരെ വിജയം പ്രതീക്ഷിച്ചിരുന്നു. നെതന്യാഹുവിന്റെ പ്രധാന എതിരാളിയായിരുന്ന ബെന്നി ഗാന്റ്‌സ് 35 സീറ്റുകളാണ് നേടിയത്. ആകെയുള്ള 120 അംഗ സീറ്റില്‍ ഭൂരിപക്ഷം നേടാന്‍ 61 സീറ്റുകളാണ് വേണ്ടത്. ഇത്തവണയും അധികാരത്തിലേറുന്നതോടെ ഏറ്റവും കൂടുതല്‍ കാലം ഇസ്രയേല്‍ ഭരിച്ച പ്രധാനമന്ത്രി എന്ന റിക്കോര്‍ഡിന് ഉടമയാകും 69 കാരനായ നെതന്യാഹു.




Tags:    

Similar News