ബദവി ഗ്രാമമായ അല്‍ അറാഖീബിലെ ഫലസ്തീനി ഭവനങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈന്യം; ഗ്രാമം നശിപ്പിച്ചത് ഇത് 177ാം തവണ

അല്‍ അറാഖീബ് നിവാസികള്‍ തങ്ങളുടെ കൂടാരങ്ങളും കൊച്ചുഭവനങ്ങളും പുനര്‍നിര്‍മിക്കുന്നതിനു പിന്നാലെ അധിനിവേശ സൈന്യം എത്തി അവ തകര്‍ത്തുകളയാണ് പതിവ്. മാസത്തില്‍ പല തവണ ഇത്തരം പൊളിച്ചുനീക്കലുകള്‍ ഇവിടെ അരങ്ങേറാറുണ്ട്. ഈ വര്‍ഷത്തെ ആറാമത്തെ പൊളിച്ചുനീക്കലാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പ്രാദേശിക വൃത്തങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Update: 2020-08-28 14:00 GMT

തെല്‍അവീവ്: ദക്ഷിണ ഇസ്രായേല്‍ നഗരമായ നെഗേവിലെ ബദവി ഗ്രാമമായ അല്‍ അറാഖീബിലെ ഫലസ്തീനി ഭവനങ്ങള്‍ വീണ്ടും ഇസ്രായേല്‍ സൈന്യം തകര്‍ത്തു. 177ാം തവണയാണ് ബദവി ഗോത്രവര്‍ഗം താമസിക്കുന്ന കൂടാരങ്ങളും ഭവനങ്ങളും സൈനിക അകമ്പടിയുമായെത്തിയ അധികൃതര്‍ തകര്‍ക്കുന്നത്. നാശോന്മുഖമായ ഗ്രാമത്തിലെ താമസക്കാര്‍ക്ക് സയണിസ്റ്റ് രാജ്യത്തിന്റെ ഈ ചെയ്തികള്‍ ഇപ്പോള്‍ ദിനചര്യയായി മാറിയിരിക്കുകയാണ്. 2010ലാണ് ഇവിടം ആദ്യമായി ഇസ്രായേല്‍ അധികൃതര്‍ തകര്‍ത്ത് തരിപ്പണമാക്കിയത്.

അല്‍ അറാഖീബ് നിവാസികള്‍ തങ്ങളുടെ കൂടാരങ്ങളും കൊച്ചുഭവനങ്ങളും പുനര്‍നിര്‍മിക്കുന്നതിനു പിന്നാലെ അധിനിവേശ സൈന്യം എത്തി അവ തകര്‍ത്തുകളയാണ് പതിവ്. മാസത്തില്‍ പല തവണ ഇത്തരം പൊളിച്ചുനീക്കലുകള്‍ ഇവിടെ അരങ്ങേറാറുണ്ട്. ഈ വര്‍ഷത്തെ ആറാമത്തെ പൊളിച്ചുനീക്കലാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പ്രാദേശിക വൃത്തങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അന്താരാഷ്ട്ര നിയമം ലംഘിച്ച് ഇസ്രായേല്‍ നിരവധി തവണ ഗ്രാമം നശിപ്പിക്കുന്നതിനൊടൊപ്പം തകര്‍ക്കുന്ന ചെലവ് താമസക്കാരില്‍നിന്ന് ഈടാക്കുകയും ചെയ്യുന്നതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. നെഗേവ് (നഖാബ്) മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം 51 ഓളം അറബ് ഗ്രാമങ്ങളില്‍ ഒന്നാണ്. മരം, പ്ലാസ്റ്റിക്, ഇരുമ്പ് എന്നിവകൊണ്ടാണ് ഇവര്‍ ഇവിടെ വീട് നിര്‍മിക്കുന്നത്.

സര്‍ക്കാര്‍ മേഖലയിലുള്ള ടൗണ്‍ഷിപ്പുകളിലേക്ക് ബലമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അല്‍അറാഖീബിലെ വീടുകള്‍ നിരന്തരം തകര്‍ക്കുന്നത്. ഭൂമിയുടെ ഉടസ്ഥാവകാശം തെളിയിക്കുന്ന രേഖകളും കരം അടച്ച രസീതുകളും ഉണ്ടെങ്കിലും ഇവയ്ക്കു സാധുതയില്ലെന്ന് പറഞ്ഞാണ് ഈ പൊളിച്ചുനീക്കലും പുറത്താക്കല്‍ ഭീഷണിയും.

Tags:    

Similar News