പൗരാണിക മസ്ജിദിനെ മദ്യശാലയാക്കി ഇസ്രായേല്‍

ഇസ്രായേലി മുനിസിപ്പിലാറ്റിയുമായി ബന്ധമുള്ള ഒരു കമ്പനിയാണ് മസ്ജിദിനെ നിശാക്ലബ്ബും കല്യാണ മണ്ഡപവുമാക്കി മാറ്റിയതെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രം റിപോര്‍ട്ട് ചെയ്യുന്നു. അല്‍ അഹമര്‍ മസ്ജിദ് എന്ന പേര് ഖാന്‍ അല്‍ അഹമര്‍ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

Update: 2019-04-17 09:06 GMT

തെല്‍അവീവ്: ചരിത്രപ്രാധാന്യമുള്ള അല്‍ അഹമര്‍ മസ്ജിദിനെ ഇസ്രായേലിലെ സഫേദ് മുനിസിപ്പാലിറ്റി മദ്യശാലയും കല്യാണ മണ്ഡപവുമാക്കി മാറ്റിയതായി അല്‍ ഖുദ് അല്‍ അറബി റിപോര്‍ട്ട് ചെയ്യുന്നു. 1948ല്‍ ജൂതര്‍ കയ്യടക്കിയ അറബ് നഗരത്തിലെ ചരിത്ര പ്രസിദ്ധമായ മസ്ജിദുകളിലൊന്നാണിത്. നഗരം കയ്യടക്കിയ ജൂതര്‍ പള്ളികയ്യേറുകയും ആദ്യം ജൂത സ്‌കൂള്‍ ആക്കി മാറ്റുകയുമായിരുന്നു. തുടര്‍ന്ന് ലിക്കുഡ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സെന്ററാക്കുകയും അവസാനം നിശാക്ലബ്ബാക്കി മാറ്റുകയുമായിരുന്നു. ഇതിനു മുമ്പ് വര്‍ഷങ്ങളോളം വസ്ത്ര സംഭരണ ശാലയായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഇസ്രായേലി മുനിസിപ്പിലാറ്റിയുമായി ബന്ധമുള്ള ഒരു കമ്പനിയാണ് മസ്ജിദിനെ നിശാക്ലബ്ബും കല്യാണ മണ്ഡപവുമാക്കി മാറ്റിയതെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രം റിപോര്‍ട്ട് ചെയ്യുന്നു. അല്‍ അഹമര്‍ മസ്ജിദ് എന്ന പേര് ഖാന്‍ അല്‍ അഹമര്‍ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

മസ്ജിദ് ഒഴിപ്പിക്കലിനെതിരേ സമര്‍പ്പിച്ച പരാതിയില്‍ നസ്‌റേത്ത് കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സഫേദ് ആന്റ് തിബരിയസ് ഇസ്‌ലാമിക് എന്‍ഡോവ്‌മെന്റ് സെക്രട്ടറി ഖൈര്‍ തബരി പറഞ്ഞു

ഇത് മുസ്‌ലിം പള്ളിയാണെന്ന് തെളിയിക്കുന്ന ആധികാകരിക രേഖകള്‍ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1948ല്‍ 12000 ഫലസ്തീനികളെ ബലമായി അവരുടെ ഭവനങ്ങളില്‍നിന്നു കുടിയൊഴിപ്പിച്ചാണ് ജൂതര്‍ നഗരം കയ്യടക്കിയത്. മുസ്‌ലിംകളുടെ പ്രാര്‍ഥനയ്‌ക്കൊഴികെ ബാക്കി എല്ലാ ആവശ്യങ്ങള്‍ക്കും പള്ളി നല്‍കി വരുന്നതായി തബരി പറഞ്ഞു.

Similar News