ഗസയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിനും ഇസ്രായേല്‍ ബോംബിട്ടു; എട്ടുപേര്‍ കൊല്ലപ്പെട്ടു
ഗസ സിറ്റി: ഫലസ്തീനെതിരായ കൂട്ടക്കുരുതി ഇസ്രായേല്‍ തുടരുന്നു. ഗസ മുനമ്പിലെ ക്രിസ്ത്യന്‍ ആരാധനാലയത്തിനു നേരെ വ്യോമാക്രമണം. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫിറിയസ് പള്ളി കോംപൗണ്ടിലാണ് ആക്രമണം നടത്തിയത്. ഇവിടെ അഭയം പ്രാപിച്ചവരാണ് വ്യാഴാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫലസ്തീനില്‍ യുദ്ധം രൂക്ഷമായതിനാല്‍ നിരവധി ഗസ നിവാസികള്‍ അഭയം പ്രാപിച്ച ക്രിസ്ത്യന്‍ ആരാധനാലയത്തിന് സമീപമുള്ള കേന്ദ്രമാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ എഎഫ്പിയോട് പറഞ്ഞു. ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.